പ്രതികള്‍ സബ് ജയിലിലേക്ക്
കൊച്ചി: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത് തലയ്ക്ക് അടിയേറ്റാണെന്ന് സിബിഐ ചൊവ്വാഴ്ച ചീഫ് ജുഡീഷ്യല്‍ മജിസേ്ത്രട്ട് കോടതിയെ അറിയിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് കൊലപാതകം, കൊല ചെയ്യാനുള്ള പൊതുഉദ്ദേശ്യം എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റകൃത്യങ്ങളാണ് മൂന്നു പ്രതികളിലും ചുമത്തിയിട്ടുള്ളതെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ വി.എന്‍. അനില്‍കുമാര്‍ വിശദീകരിച്ചു.
കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിന്റെ അടുക്കളയിലാണ് കുറ്റകൃത്യം നടന്നത്. കൈക്കോടാലിയുടെ പിടികൊണ്ടാണ് പ്രതികള്‍ അഭയയെ അടിച്ചതെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. കൂടുതല്‍ വിശദീകരണം അദ്ദേഹം നല്‍കിയിട്ടില്ല.
ബിസിഎം കോളേജിലെ പ്രീഡിഗ്രി വിദ്യാര്‍ഥിനിയും കോണ്‍വെന്റിലെ അന്തേവാസിനിയുമായിരുന്ന സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണെങ്കിലും എങ്ങനെ കൊല്ലപ്പെട്ടുവെന്ന് ആദ്യമായാണ് സിബിഐ കോടതിയില്‍ വ്യക്തമാക്കുന്നത്.....
No comments:
Post a Comment