Wednesday, December 03, 2008

സുരക്ഷാ വിദഗ്ധന്റെ റിപ്പോര്‍ട്ട് കാത്ത് ഇംഗ്ലണ്ട്‌


ലണ്ടന്‍: ഇന്ത്യയിലേക്ക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ മടങ്ങണമോയെന്നതിന് സുരക്ഷാ വിദഗ്ധന്റെ റിപ്പോര്‍ട്ടും കാത്തിരിക്കയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും കളിക്കാരും. ഇ.സി.ബി.യുടെ സുരക്ഷാ ഉപദേഷ്ടാവ് റെഗ് ഡയാക്‌സണ്‍, ഒന്നാം ടെസ്റ്റിന്റെ വേദിയായ ചെന്നൈയില്‍ ചൊവ്വാഴ്ച എത്തിയിട്ടുണ്ട്. ചെന്നൈയ്ക്കുപുറമേ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് നടക്കുന്ന മൊഹാലിയും ഡയാക്‌സണ്‍ ബുധനാഴ്ച സന്ദര്‍ശിക്കും. ഡയാക്‌സന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും ഇംഗ്ലണ്ട് ടീമിന്റെ യാത്ര. സുരക്ഷാപ്രശ്‌നങ്ങളൊന്നുമില്ലെന്ന റിപ്പോര്‍ട്ടു കിട്ടിയാല്‍ ഇ.സി.ബി. അക്കാര്യം കളിക്കാരുമായി ചര്‍ച്ചചെയ്യും. ഡിസംബര്‍ 11 മുതല്‍ 15 വരെ ചെന്നൈയിലും 19 മുതല്‍ 23 വരെ മൊഹാലിയിലുമാണ് ടെസ്റ്റ് നടക്കേണ്ടത്.....


No comments: