ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി
ഇസ്‌ലാമാബാദ്: മുംബൈ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഇന്ത്യ-പാക് സംയുക്ത സംവിധാനത്തിന് രൂപം നല്‍കാമെന്ന് പാകിസ്താന്‍ നിര്‍ദേശിച്ചു. അതേസമയം ആക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിക്കുന്നതിന് ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ സ്ഥാനപതിയെ ചൊവ്വാഴ്ച പാക് വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചുവരുത്തി. ഭീകരാക്രമണത്തിനു പിന്നില്‍ പാക് ബന്ധമുള്ളവരാണെന്ന പ്രാഥമിക സൂചനകളുടെ വെളിച്ചത്തില്‍, ഡല്‍ഹിയിലെ പാകിസ്താന്‍ സ്ഥാനപതിയെ തിങ്കളാഴ്ച വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചിരുന്നു.
മുംബൈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഇന്ത്യ-പാക് സംയുക്ത സംവിധാനത്തിനു രൂപം നല്‍കാമെന്ന നിര്‍ദേശം പാകിസ്താന്റെ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി പാക് ടെലിവിഷനിലൂടെ നടത്തിയ പ്രത്യേക പ്രഭാഷണത്തിലാണ് മുന്നോട്ടുവെച്ചത്.....
No comments:
Post a Comment