ന്യൂഡല്‍ഹി: മുംബൈയിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി അതിര്‍ത്തികളില്‍ സൈനികനീക്കം ശക്തമാക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ചൂടുപകര്‍ന്നുകൊണ്ട് പാകിസ്താനിലെ തീവ്രവാദ ക്യാമ്പുകള്‍ക്കു നേരെ സൈനിക നീക്കത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെ ന്ന് വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിപറഞ്ഞു.
ചൊവ്വാഴ്ച രാത്രി എന്‍.ഡി.ടിവിക്കനുവദിച്ച അഭിമുഖത്തിലാണ് ഇന്ത്യ രാജ്യത്തിന്റെ അതിര്‍ത്തി കാത്തുസൂക്ഷിക്കാന്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞത്.
പാകിസ്താനെതിരെ സൈനിക നടപടി എന്ന സാധ്യത സര്‍ക്കാര്‍ പൂര്‍ണമായും തള്ളിക്കളയുകയാണോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹമതു പറഞ്ഞത്. ''എല്ലാ പരമാധികാര രാജ്യങ്ങള്‍ക്കും അവരുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന് തോന്നിയാല്‍ അതിന് അവകാശമുണ്ട്.....
No comments:
Post a Comment