പനാജി: അടുത്തവര്‍ഷംമുതല്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ വടക്കേ അമേരിക്കയില്‍നിന്നുള്ള ചിത്രങ്ങളും മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ടെന്ന് ഫിലിംസ് ഫെസ്റ്റിവല്‍ ഡയറക്ടര്‍ എസ്.എം.ഖാന്‍ പറഞ്ഞു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു ചലച്ചിത്രോത്സവങ്ങളെ അപേക്ഷിച്ച് ഇവിടത്തെ ചലച്ചിത്രോത്സവത്തില്‍ സമ്മാനത്തുക കൂടുതലാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ പേര്‍ ചിത്രങ്ങള്‍ അയയ്ക്കുന്നുണ്ട്. 2009 മുതല്‍ കാനിലെ മാതൃകയില്‍ വേള്‍ഡ് പ്രീമിയറായി ചിത്രങ്ങള്‍ അവതരിപ്പിക്കുന്ന രീതി ആവിഷ്‌കരിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഈ രണ്ടു നിര്‍ദേശങ്ങള്‍ വൈകാതെതന്നെ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പിന് കൈമാറും. വിദേശചിത്രങ്ങളില്‍ ലഭിക്കുമെന്ന് കരുതിയവയില്‍ നാലഞ്ചെണ്ണം ഒഴിച്ച് ബാക്കി ചിത്രങ്ങളെല്ലാം എത്തി.....
No comments:
Post a Comment