Tuesday, December 02, 2008

എ.എം.ഡബ്ല്യു. വാഹനങ്ങള്‍ കേരളത്തില്‍


കൊച്ചി: ഏഷ്യ മോട്ടോര്‍ വര്‍ക്‌സ് നിര്‍മിക്കുന്ന എ.എം.ഡബ്ല്യു. വാഹനങ്ങള്‍ കേരളത്തില്‍. 25 ടണ്‍ ഭാരം വഹിക്കുന്ന ടിപ്പറുകള്‍, 49 ടണ്ണിന്റെ ട്രാക്ടര്‍, മള്‍ട്ടി ആക്‌സില്‍ ട്രക്കുകള്‍, ട്രാന്‍സിസ്റ്റ് മിക്‌സറുകള്‍ എന്നിവയും എ.എം.ഡബ്ല്യു. വാഹനശ്രേണിയില്‍ ലഭ്യമാണ്.

കാറുകളുടേതിന് സമാനമായ പെയിന്റിങ്ങും ശീതീകരിച്ച കാബിനും ഈ വാഹനങ്ങളുടെ പ്രത്യേകതയാണ്. 9 സ്പീഡുള്ള ക്രോളര്‍ ഗിയര്‍ ബോക്‌സ്, അത്യാധുനിക ക്ലച്ച് സംവിധാനം, ടാന്റം ബോഗി സസ്‌പെന്‍ഷന്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

ഫെഡറല്‍ ബാങ്കിന്റെ പട്ടിമറ്റം ശാഖയില്‍ ഇതിന്റെ വിതരണം ഉദ്ഘാടനം ചെയ്തു. പാന്‍വേള്‍ഡ് എക്യുപ്‌മെന്റ് ആന്‍ഡ് സര്‍വീസസാണ് കേരളത്തിലെ വിതരണക്കാര്‍.


No comments: