Tuesday, December 02, 2008

മകനേ നിനക്കുവേണ്ടി


ബോളിവുഡിന്റെ പകിട്ട് എല്ലാം താന്‍ ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചുകഴിഞ്ഞു സോനാലി ബാന്ദ്രെ. ഒരു കാലത്ത് സ്‌ക്രീനില്‍ നിറഞ്ഞുനിന്ന ഈ താരം എല്ലാം ഉപേക്ഷിച്ചിരിക്കുകയാണ് തന്റെ മൂന്നര വയസ്സുകാരന്‍ മകനുവേണ്ടി. എന്റെ മകന് എന്നെ ആവശ്യമുണ്ട് ബോളിവുഡിനേക്കാളും. അവനുമായി കൂടുതല്‍ സമയം ചെലവിടുന്നതില്‍ ഞാന്‍ സന്തോഷം കണ്ടെത്തുന്നു. സിനിമാലോകത്തുനിന്ന് ലഭിച്ചതിനേക്കാള്‍ സന്തോഷം ഇന്നെനിക്കുണ്ട്-സോനാലി പറഞ്ഞു.

ഇപ്പോള്‍ പ്രശസ്ത ചാനലിന്റെ സംഗീത റിയാലിറ്റിഷോയുടെ ജഡ്ജ ിയാണ് സോനാലി. എന്നെ വീട്ടില്‍നിന്നുമകറ്റുന്ന ഒരു പരിപാടിക്കും ഞാനില്ല-സോനാലി നയം വ്യക്തമാക്കി. ആമിര്‍ഖാനുമൊത്തും അക്ഷയ്ഖാനുമൊത്തുമൊക്കെ നിരവധി ഹിറ്റുകള്‍ സോനാലിയുടേതായിട്ടുണ്ട്.....


No comments: