ഇരിട്ടി:വിളക്കോട് ഹാജി റോഡിലെ കശുമാവിന് തോപ്പില്‍നിന്ന് 10 നാടന്‍ ബോംബുകള്‍ കണ്ടെടുത്തു. ആര്‍സനിക് സള്‍ഫൈഡ് ചേര്‍ത്ത മാരക ശേഷിയുള്ള ബോംബുകളാണ് ഇവ.
പി.കെ.ഹാരിസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ പാറയിടുക്കില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ഇവ.
കാട് വയക്കാന്‍ വന്ന സ്ത്രീകളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. കുറച്ച് പഴക്കമുള്ളവയാണ് ബോംബുകള്‍.
ഇരിട്ടി ഡിവൈ.എസ്.പി. എന്‍.പി.ബാലകൃഷ്ണന്, സി.ഐ. സി.എസ്.സിനോജ്, എസ്.ഐ. ടി.കെ.രത്നകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ്സംഘം സ്ഥലത്തെത്തി. കണ്ണൂരില്‍നിന്നെത്തിയ ബോംബ്സ്ക്വാഡ് വൈകീട്ടോടെ ഇവ നിര്‍വീര്യമാക്കി.
ആര്‍സനിക് സള്‍ഫൈഡ് ചേര്‍ത്ത ബോംബുകള്‍ക്ക് പ്രഹര ശേഷി കൂടുന്നതിന് പുറമെ ഇതുണ്ടാക്കുന്ന മുറിവുകള്‍ ഉണങ്ങില്ലെന്നും പോലീസ് പറഞ്ഞു.....
No comments:
Post a Comment