മെല്‍ബണ്‍: പാകിസ്താനിലും ഇന്ത്യയിലും വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ 2011ലെ ക്രിക്കറ്റ് ലോകകപ്പ് ഏഷ്യയ്ക്ക് നഷ്ടമാകുമെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
മുംബൈയിലുണ്ടായ ഭീകരാക്രമണമാണ് ലോകകപ്പ് വേദി മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്. 2011 ഫിബ്രവരിയിലും മാര്‍ച്ചിലുമായി നടക്കേണ്ട ലോകകപ്പിന് ഇന്ത്യ, പാകിസ്താന്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ആതിഥ്യം വഹിക്കുന്നത്. എന്നാല്‍, ലോകകപ്പ് വേദി മാറ്റുന്നത് സംബന്ധിച്ച് ഇതേവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് ഐ.സി.സി. വ്യക്തമാക്കി.
ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് ഇന്ത്യയിലേക്കും പാകിസ്താനിലേക്കും യാത്രചെയ്യാന്‍ വിദേശ ടീമുകള്‍ തയ്യാറായേക്കില്ലെന്ന ധാരണ ശക്തിപ്പെട്ടുവരികയാണ്.....
No comments:
Post a Comment