Sunday, December 28, 2008

യുദ്ധമല്ല, ഭീകരതയാണ് മുഖ്യവിഷയം - പ്രണബ്‌


ബെറാംപുര്‍(പശ്ചിമബംഗാള്‍): യുദ്ധമല്ല, മറിച്ച് ഭീകരതയെ എങ്ങനെ പ്രതിരോധിക്കാനാവും എന്നതാണ് ഇപ്പോഴത്തെ പ്രധാന വിഷയമെന്ന് വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ യുദ്ധഭീതി പരത്തി യഥാര്‍ഥ പ്രശ്‌നത്തെ വഴിതെറ്റിക്കുകയാണ് പാകിസ്താന്‍ നേതാക്കളെന്നും ബെറാംപുരില്‍ നടന്ന പാഴ്‌സി അധ്യാപകരുടെ അന്താരാഷ്ട്ര സെമിനാറില്‍ പ്രണബ് പറഞ്ഞു. ഭീകരതയ്ക്ക് ഏതെങ്കിലും പ്രത്യേക മതവുമായോ അതിര്‍ത്തിയുമായോ ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്ന അനാവശ്യ നടപടികളില്‍ നിന്ന് പാക് നേതൃത്വം പിന്‍മാറണം. യഥാര്‍ഥ പ്രശ്‌നത്തില്‍നിന്ന് ഒളിച്ചോടുന്നത് പ്രശ്‌ന പരിഹാരത്തിന് സഹായകരമല്ല. പ്രശ്‌നത്തെ മുഖാമുഖം നേരിടുകയാണ് വേണ്ടത്.....


No comments: