Thursday, December 04, 2008

തീവ്രവാദികള്‍ക്ക് പാക് സൈനിക ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കി


ന്യൂയോര്‍ക്ക്: മുംബൈ ആക്രമണത്തിന് എത്തിയ തീവ്രവാദികള്‍ക്ക് പാകിസ്താനിലെ മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയതായി യു.എസ്. പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെന്റഗണിലെ പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചതെന്നാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്നാല്‍ പാക് സര്‍ക്കാരും ഭീകരവാദികളുമായി നേരിട്ട് ബന്ധമുണ്ടെന്നതിന് തെളിവുകളില്ല. തീവ്രവാദികളുടെ പാക് ബന്ധത്തിന് ശക്തമായ തെളിവുകളുണ്ടെന്ന് ഇന്ത്യ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.


No comments: