Thursday, December 04, 2008

ജപ്പാന്‍ തീരത്ത് ശക്തമായ ഭൂചലനം


ടോക്യോ: വടക്കന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പമാപിനിയില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

മിയാഗി തീരത്ത് രാവിലെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. തീരത്ത് പത്തുകിലോമീറ്റര്‍ താഴെയായിരുന്നു പ്രഭവകേന്ദ്രം. എന്നാല്‍ ഇത് സുനാമി ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് ജപ്പാന്‍ മെട്രോളജിക്കല്‍ ഏജന്‍സി അറിയിച്ചു.

ലോകത്ത് ഭൂചലന സാധ്യത ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. 1995 ലുണ്ടായ ഭൂചലനത്തില്‍ 6400 പേര്‍ മരിച്ചിരുന്നു. അടുത്ത അമ്പത് വര്‍ഷത്തിനുള്ളില്‍ മറ്റൊരു വന്‍ ഭൂചലനം ജപ്പാനിലുണ്ടാകുമെന്നാണ് ഭൗമശാസ്ത്രജ്ഞന്മാരുടെ വിശ്വാസം.


No comments: