ചെന്നൈ: സാമ്പത്തികമാന്ദ്യത്തില്‍ താളം തെറ്റിയ വിപണി തിരിച്ചുപിടിക്കാന്‍ ഫോര്‍ഡ് കാറുകള്‍ക്ക് വിലകുറച്ചു. ഫിയസ്റ്റ കാറുകള്‍ക്ക് 91,000 രൂപയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഫിയസ്റ്റയുടെ ഇ.എക്‌സ്.ഐ പെട്രോള്‍ മോഡലിനാണ് 91,000 രൂപയുടെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡീസല്‍ മോഡലിന് 51,000 രൂപയുടെ വിലക്കുറവും കമ്പനി പ്രഖ്യാപിച്ചു. ഒരാഴ്ചത്തേക്കാണ് വിലക്കുറവെന്ന് ഫിയസ്റ്റ കമ്പനി വക്താവ് അറിയിച്ചു.
No comments:
Post a Comment