(+01221513+)ചെന്നൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര നടക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ആദ്യ ടെസ്റ്റിന്റെ വേദിയായ ചെന്നൈയിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ സുരക്ഷാ ഉപദേശകന്‍ റെഗ് ഡിക്കാസണ്‍ സംതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെ ഇംഗ്ലണ്ട് ടീം വ്യാഴാഴ്ച അബുദാബിയിലേക്ക് പുറപ്പെടുമെന്നും തീര്‍ച്ചയായി. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് കിട്ടുന്ന ആദ്യ പച്ചക്കൊടി കൂടിയാണ് ഇത്. 11നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.
പരമ്പരയ്ക്ക് മുന്നോടിയായിട്ടുള്ള തയ്യാറെടുപ്പുകള്‍ക്കാണ് ഇംഗ്ലണ്ട് ടീം അബുദാബിയില്‍ എത്തുന്നത്. ഇതേസമയം താരങ്ങളുടെ പ്രതിനിധിയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ മാനേജിങ് ഡയറക്ടറും ഇന്ത്യയിലെത്തും. സുരക്ഷാ ഉപദേഷ്ടാവ് റെഗ് ഡിക്കാസനുമായി ഇവര്‍ ചര്‍ച്ച നടത്തും.....
No comments:
Post a Comment