Wednesday, December 03, 2008

കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത യെമന്‍ കപ്പല്‍ വിട്ടുകൊടുത്തു


സന: കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത യെമന്‍ ചരക്ക് കപ്പല്‍ പണം നല്‍കാതെ വിട്ടയച്ചതായി സൊമാലിയയിലെ യെമന്‍ സ്ഥാനപതി അറിയിച്ചു. കപ്പലിലെ എട്ട് ജോലിക്കാരും സുരക്ഷിതരാണന്നും കപ്പലിലുണ്ടായിരുന്ന 10 കൊള്ളക്കാരും ഒഴിഞ്ഞ് പോയെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ 19 നാണ് എറീന എന്ന കപ്പല്‍ കൊള്ളക്കാര്‍ തട്ടിയെടുത്തത്. സൊമാലിയന്‍ ഗോത്ര നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്നാണ് കൊള്ളക്കാര്‍ കപ്പല്‍ സ്വതന്ത്രമാക്കിയത്.


No comments: