ന്യൂഡല്‍ഹി: മുംബൈയില്‍ തീവ്രവാദികളോട് ഏറ്റുമുട്ടിയ ഇന്ത്യന്‍ കമാന്‍ഡോകള്‍ക്ക് ഇസ്രയേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിന്റെ അഭിനന്ദനം. രാഷ്ട്രപതിക്ക് അയച്ച കത്തിലാണ് പെരസ് ഇന്ത്യന്‍ കമാന്‍ഡോകളുടെ പ്രവര്‍ത്തിയെ വീരോചിതം എന്ന് വിശേഷിപ്പിച്ചത്.
മുംബൈ അക്രമണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തിയ അദ്ദേഹം തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയോടൊപ്പം ഇസ്രയേലും അണിചേരുമെന്നും പറയുന്നു. മുംബൈ ഭീകരാക്രമണത്തില്‍ ആറ് ഇസ്രയേലുകാരും കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യന്‍ കമാന്‍ഡോകളുടെ പരിചയക്കുറവിനേയും തീവ്രവാദികളെ നേരിട്ട രീതിയേയും ഇസ്രയേല്‍ വിമര്‍ശിച്ചുവെന്ന ആരോപണം ചില മാധ്യമങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഈ അവസരത്തിലാണ് ഇസ്രയേല്‍ ഔദ്യോഗികമായി അഭിനന്ദന സന്ദേശം അയച്ചത്.....
No comments:
Post a Comment