Wednesday, December 03, 2008

പാകിസ്താന്‍ ഇന്ത്യയുമായി സഹകരിക്കണം:അമേരിക്ക


(+01221480+)ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് ഇന്ത്യ നടത്തുന്ന അന്വേഷണത്തില്‍ പാകിസ്താന്‍ സഹകരിക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് ആവശ്യപ്പെട്ടു. അമേരിക്കന്‍ എംബസിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മുംബൈ ആക്രമണം അല്‍-ക്വൊയ്ദ ആക്രമണത്തിന്റെ രീതിയിലുള്ളതാണ്. ഇതില്‍ അല്‍-ക്വൊയ്ദയുടെ പങ്ക് തള്ളിക്കളയാനാവില്ല, മറ്റൊരു ഭീകരാക്രമണം തടയുകയാണ് നമ്മുടെ ലക്ഷ്യം.അന്വേഷണത്തില്‍ പാകിസ്താന്‍ പൂര്‍ണ്ണമായും സുതാര്യമായും കാലതാമസമില്ലാതെ സഹകരിക്കണം. അവര്‍ പറഞ്ഞു.

ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ അമേരിക്ക ഇന്ത്യയെ സഹായിക്കുമെന്നും 9/11 ന് ശേഷം അമേരിക്ക നടപ്പാക്കിയ സുരക്ഷാ സൗകര്യങ്ങളും ലഭിച്ച വിവരങ്ങളും ഇന്ത്യയ്ക്ക് കൈമാറുമെന്നും റൈസ് പറഞ്ഞു.....


No comments: