കണ്ണൂര്‍: ഇന്നലെ മുതല്‍ കണ്ണൂര്‍ നഗരസഭാതിര്‍ത്തിക്കുള്ളില്‍ നടത്തി വന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു.
നഗരത്തിലെ സ്റ്റാന്‍ഡുകളില്‍ ബസ്സുകള്‍ കയറുന്നതുമായി ബന്ധപ്പെട്ട് ബസ്സുടമകളും ബസ് തൊഴിലാളികളും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ചമുതല്‍ സമരം ആരംഭിച്ചത്.
ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുമായും ബസ് തൊഴിലാളികളുടെ സംയുക്ത സമരസമിതിയുമായി അധികൃതര്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
മൂന്നു ദിവസത്തിനകം പ്രശ്‌നം പരിഹരിക്കാനും അതുവരെ നിലവിലെ സ്ഥിതി തുടരാനുമാണ് ചര്‍ച്ചയിലെ തീരുമാനം.
No comments:
Post a Comment