Saturday, December 27, 2008

ചൈനയില്‍ ഭൂകമ്പം; 95000 പേരെ കുടിയൊഴിപ്പിച്ചു


കുണ്‍മിങ്: ചൈനയിലെ യുനാന്‍ പ്രവിശ്യയിലുണ്ടായ രണ്ട് ഭൂചലനങ്ങളെത്തുടര്‍ന്ന് 95000 ആളുകളെ കുടിയൊഴിപ്പിച്ചു.

വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് റിക്ടര്‍ സ്‌കെയിലില്‍ 4.3 ഉം 4.9 ഉം രേഖപ്പെടുത്തിയ രണ്ട് ചലനങ്ങള്‍ ഉണ്ടായത്. ഭൂകമ്പത്തില്‍ 37 വീടുകള്‍ തകരുകയും 25,000 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.


No comments: