Saturday, December 27, 2008

സെയ്ഫ് അലിഖാന്‍ ആസ്പത്രി വിട്ടു


മുംബൈ: വയറുവേദനയെത്തുടര്‍ന്ന് ലീലാവതി ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്‍ ആസ്പത്രി വിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണന്ന് ആസ്പ്ത്രി വൃത്തങ്ങള്‍ അറിയിച്ചു.

25 ാം തിയതിയാണ് സെയ്ഫിനെ വയറുവേദനയെത്തുടര്‍ന്ന് ആസ്പത്രിയിലായത്. കരീനാകപൂറിന്റെ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാനായി ഫിലാഡല്‍ഫിയയില്‍നിന്നും മുംബൈയില്‍ എത്തിയതായിരുന്നു സെയ്ഫ് .


No comments: