കോഴിക്കോട്: രണ്ടാം മാറാട് കൂട്ടക്കൊലക്കേസില്‍ 63 പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക വിചാരണക്കോടതി വിധിച്ചു. തെളിവുകളുടെ അഭാവത്തില്‍ പ്രതിപട്ടികയിലുണ്ടായിരുന്ന 139 പേരില്‍ ശേഷിക്കുന്ന 76 പേരെ കുറ്റവിമുക്തരാണെന്ന് കണ്ടെത്തി വെറുതെവിട്ടു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ 63 പേരില്‍ 62 പേരുടെ മേല്‍ കോടതി കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
കൊലപാതകം, കൊലപാതകശ്രമം, ശ്രമം, അതിക്രമിച്ച് കയറല്‍, അന്യായമായി സംഘം ചേരല്‍, ആയുധം കൈവശം വയ്ക്കല്‍, മാരകായുധം ഉപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍, ചെറിയ രീതിയില്‍ പരുക്കേല്‍പ്പിക്കല്‍, മതസ്പര്‍ദ്ധ ഉണ്ടാക്കല്‍ എന്നീ കുറ്റങ്ങളാണ് 62 പേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേസിലെ 139 ാം പ്രതിക്ക് മതസ്ഥാപനം ദുരുപയോഗം ചെയ്ത കുറ്റമാണ് ചാര്‍ത്തിയിട്ടുള്ളത്.....
No comments:
Post a Comment