വാഷിങ്ടണ്‍: യുദ്ധസാധ്യത രൂപപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്ന നടപടികളില്‍ നിന്ന് ഇന്ത്യയും പാകിസ്താനും പിന്മാറണണെന്ന് അമേരിക്ക ആവശ്യപ്പെട്ടു.
അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈനികവിന്യാസം ശക്തിപ്പെടുത്തുന്നതും പാകിസ്താനിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ പോകുരുതെന്ന് നിര്‍ദേശം നല്‍കിയതും കണക്കിലെടുത്താണ് അമേരിക്ക രണ്ട് രാജ്യങ്ങളോടും സൈനിക നീക്കത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
തീവ്രവാദം ചെറുക്കുന്നതോടൊപ്പം മുംബൈ ആക്രമണത്തിന്റെ അന്വേഷണത്തില്‍ ഇരുരാജ്യങ്ങളും സഹകരിക്കണമെന്ന് വൈറ്റ് ഹൗസ് വക്താവ് ഗോര്‍ഡന്‍ ജോണ്‍ഡ്രോ ആവശ്യപ്പെട്ടു.
No comments:
Post a Comment