Wednesday, December 03, 2008

അമേരിക്കയില്‍ മാന്ദ്യം സ്ഥീരികരിച്ചു; ഓഹരിവിപണിയില്‍ വന്‍ ഇടിവ്‌


വാഷിങ്ടണ്‍: അമേരിക്കയില്‍ ഒരു വര്‍ഷം മുമ്പേ മാന്ദ്യം തുടങ്ങിയെന്നും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും ദീര്‍ഘമായ മാന്ദ്യമായിരിക്കും ഇതെന്നും അമേരിക്കയിലെ നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ച് സ്ഥിരീകരിച്ചു. കമ്മിറ്റിയുടെ സ്ഥിരീകരണം അന്തിമമായാണ് വിലയിരുത്തപ്പെടുന്നത്. ഇതേത്തുടര്‍ന്ന് അമേരിക്കന്‍ ഓഹരി വിപണിയില്‍ തിങ്കളാഴ്ച 7-8 ശതമാനം ഇടിവുണ്ടായി.

2001 നവംബര്‍ മുതലുള്ള 73 മാസക്കാലം സമ്പദ്‌വ്യവസ്ഥ വളര്‍ച്ച പ്രകടിപ്പിച്ചുവെന്നും 2007 ഡിസംബറില്‍ മാന്ദ്യത്തിലേക്ക് കടന്നുവെന്നും നാഷണല്‍ ബ്യൂറോ ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാണ് അമേരിക്ക. ഗവേഷണസ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിങ്ങനെ വ്യത്യസ്തസ്ഥാപനങ്ങളില്‍നിന്നുള്ള സാമ്പത്തികവിദഗ്ദ്ധ രാണ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്നത്.....


No comments: