Wednesday, December 03, 2008

'തുല്‍പ്പ'ന് ഇരട്ടമയൂരം


മനു കുര്യന്‍

(+01221413+)പനാജി: 39 ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം കസാഖ്‌സ്താന്‍ ചിത്രം തുല്‍പ്പന്. പ്രതീക്ഷ നല്‍കുന്ന നവ സംവിധായകനുള്ള രജതമയൂരവും തുല്‍പ്പനെ അപൂര്‍വ ദൃശ്യാനുഭവമാക്കി മാറ്റിയ സംവിധായകന്‍ സെര്‍ജി വോര്‍ട്‌സെവോയിക്ക് ലഭിച്ചു. 14 രാജ്യങ്ങളില്‍ നിന്നായി മത്സരവിഭാഗത്തിലുണ്ടായിരുന്ന 15 ചിത്രങ്ങളെ പിന്തള്ളിയാണ് തുല്‍പ്പന്‍ പ്രധാന രണ്ട് പുരസ്‌കാരങ്ങളും കരസ്ഥമാക്കി മേളയുടെ ചരിത്രത്തിലെ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. 40 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് സുവര്‍ണമയൂരം അവാര്‍ഡ്. രജതമയൂരത്തിന് 15 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് തുല്‍പ്പന്റെ സംവിധായകന്‍ സെര്‍ജി വോര്‍ട്‌സെവോയിക്ക് ലഭിച്ചത്.....


No comments: