Wednesday, December 03, 2008

ക്രിസ്റ്റ്യാനോ യൂറോപ്യന്‍ ഫുട്‌ബോളര്‍


പാരീസ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോക്ക് 'യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം.

ലോകത്തെ പ്രമുഖരായ 96 സ്‌പോര്‍ട്‌സ് ലേഖകര്‍ വോട്ടെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്. റൊണാള്‍ഡോക്ക് 446 പോയന്റും രണ്ടാമതെത്തിയ ബാഴ്‌സലോണയുടെ അര്‍ജന്റീന ഫോര്‍വേഡ് ലയണല്‍ മെസ്സിക്ക് 281 പോയന്റും മൂന്നാമതായ ലിവര്‍പൂളിന്റെ സ്പാനിഷ്താരം ഫെര്‍ണാണ്ടോ ടോറസിന് 179 പോയന്റുമാണ് ലഭിച്ചത്.

യുസേബിയയും (1963) ലൂയിസ്ഫിഗോയുമാണ് (2000) മുമ്പ് പുരസ്‌കാരം ലഭിച്ച പോര്‍ച്ചുഗല്‍ താരങ്ങള്‍. മാഞ്ചസ്റ്റര്‍ താരങ്ങളായ ഡെനിസ് ലോ (1964), ബോബി ചാള്‍ട്ടന്‍ (1966), ജോര്‍ജ് ബെസ്റ്റ് (1968) എന്നിവരും യൂറോപ്പിലെ മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.....


No comments: