Saturday, December 27, 2008

ഇല്യാന ശ്യാമിനൊപ്പം


തമിഴില്‍ മുന്‍നിരനായകതാരങ്ങള്‍ കാത്തിരിക്കുന്ന ഭാഗ്യം വന്നുചേര്‍ന്നിരിക്കുന്നത് ശ്യാമിന്. തെലുങ്കില്‍ മാസ്മരവിജയം സൃഷ്ടിച്ച ഇല്യാനയുടെ കൂടെ അഭിനയിക്കാനൊരവസരം തമിഴിലെ എല്ലാ താരങ്ങളുടെയും ആഗ്രഹമാണ്. അപ്പോഴാണ് ശ്യാമിന് ആ അവസരം ലഭിച്ചിരിക്കുന്നത്. രണ്ടു ഭാഷകളില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രത്തിലാണ് ശ്യാം ഇല്യാനയ്‌ക്കൊപ്പം അഭിനയിക്കുന്നത്.
സുരേന്ദര്‍ റെഡ്ഢി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സൈനികനായാണ് ശ്യാം അഭിനയിക്കുന്നത്. തെലുങ്കില്‍ ഇല്യാനയ്ക്കുള്ള മാര്‍ക്കറ്റ് ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആ ഭാഷയിലും തമിഴിലും ചിത്രമൊരുക്കുന്നത്. കഥാപാത്രത്തെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കഠിനമായ വ്യായാമമുറകളിലൂടെ കടന്നുപോവുകയാണ് ശ്യാം ഇപ്പോള്‍.....


No comments: