Saturday, December 27, 2008

സാമ്പത്തികമാന്ദ്യം: കയറ്റുമതി ചെയ്ത 200 കണ്ടെയ്‌നറുകള്‍ മടക്കി


കൊച്ചി: കഴിഞ്ഞ രണ്ടുമാസത്തിനിടെ കൊച്ചി തുറമുഖത്ത് നിന്ന് കയറ്റുമതി ചെയ്ത 200 കണ്ടെയ്‌നര്‍ ഭക്ഷ്യോത്പന്നങ്ങള്‍ മടങ്ങിയെത്തി. ആഗോള സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് ഡിമാന്‍ഡ് കുറഞ്ഞതും പണം കൊടുക്കാനില്ലാത്തതും മൂലമാണ് ഇറക്കുമതിക്കാര്‍ ഇവ മടക്കി അയച്ചത്. എന്നാല്‍ 'ഗുണനിലവാരമില്ല' എന്നതാണ് ഇറക്കുമതിക്കാര്‍ കാരണമായിചൂണ്ടിക്കാണിക്കുന്നത്.

മടങ്ങിയെത്തിയ കണ്ടെയ്‌നറുകള്‍ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് കയറ്റി അയച്ചതാണ്. ക്രിസ്മസ് വിപണി ലക്ഷ്യംവച്ച് അയച്ചതാണിത്. തിരിച്ചെത്തിയതില്‍ 60 ശതമാനവും കശുവണ്ടിയാണ്. സമുദ്രോത്പന്നങ്ങളും വന്‍തോതില്‍ മടങ്ങിയെത്തിയിട്ടുണ്ട്.

പ്രതിവര്‍ഷം 2,600 കോടിയുടെ കശുവണ്ടിപരിപ്പാണ് ഇന്ത്യയില്‍ നിന്ന് കയറ്റിയയയ്ക്കുന്നത്.....


No comments: