Saturday, December 27, 2008

ലാഹോര്‍ സേ്ഫാടനം: താലിബാന്‍ അനുകൂല സംഘടന ഉത്തരവാദിത്വമേറ്റു


ഇന്ത്യക്കാരുടെ അറസ്റ്റിന് സ്ഥിരീകരണമായില്ല

(+01223200+)ഇസ്‌ലാമാബാദ്: ലാഹോറില്‍ ബുധനാഴ്ചയുണ്ടായ കാര്‍ ബോംബ് സേ്ഫാടനവുമായി ബന്ധപ്പെട്ട് നാല് ഇന്ത്യക്കാര്‍ അറസ്റ്റിലായി എന്ന വാര്‍ത്ത പ്രചരിക്കവേ, 'അന്‍സാര്‍ വ മൊഹാജിര്‍' എന്ന താലിബാന്‍ അനുകൂല സംഘടന സേ്ഫാടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തു.

ലാഹോറിലെ കാര്‍ബോംബ് സേ്ഫാടനത്തിന്റെയും ദേര ഇസ്മയില്‍ ഖാന്‍നഗരത്തില്‍ മുമ്പുണ്ടായ റോക്കറ്റാക്രമണത്തിന്റെയും ഉത്തരവാദിത്വമേറ്റെടുത്ത് തീവ്രവാദി ഗ്രൂപ്പിന്റെ കമാന്‍ഡറും വക്താവുമായ തൂഫാന്‍ വസീര്‍ ആണ് 'ദ ന്യൂസ്' ദിനപ്പത്രത്തിന്റെ ഓഫീസിലേക്ക് ഫോണ്‍ ചെയ്തത്.

ലാഹോര്‍ സേ്ഫാടനവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തക്കാരനായ സതീഷ് ആനന്ദ് ശുക്ല അറസ്റ്റ് ചെയ്യപ്പെട്ടതായി പാക് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.....


No comments: