Tuesday, December 02, 2008

കരുണാനിധി-മാരന്‍ ഒത്തുതീര്‍പ്പ്‌


(+01221363+)ചെന്നൈ: ഒന്നരവര്‍ഷം നീണ്ടുനിന്ന അകല്‍ച്ചയ്ക്കുശേഷം തമിഴ്‌നാട് മുഖ്യമന്ത്രി എം.കരുണാനിധിയുടെ കുടുംബവും സണ്‍ ടി.വി. ഗ്രൂപ്പ് ഉടമകളായ മാരന്‍സഹോദരന്മാരുടെ കുടുംബവും വീണ്ടും ഒന്നിക്കുന്നു. മുറിഞ്ഞുപോയ ബന്ധങ്ങള്‍ വിളക്കിച്ചേര്‍ത്തുകൊണ്ട് ഇരുകുടുംബങ്ങളിലെയും അംഗങ്ങള്‍ തിങ്കളാഴ്ച വൈകിട്ട് ചെന്നൈയില്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ഗോപാലപുരത്തുള്ള വീട്ടില്‍ ഒത്തുചേര്‍ന്നു.

കലാനിധിമാരന്‍, ദയാനിധിമാരന്‍ എന്നിവരുടെ കുടുംബങ്ങളും കരുണാനിധിയുടെ മക്കളായ എം.കെ.അഴഗിരി, സെല്‍വി, എം.കെ.സ്റ്റാലിന്‍, തമിഴ്‌ശെല്‍വന്‍ എന്നിവരുടെ കുടുംബങ്ങളും കരുണാനിധിയുടെ അധ്യക്ഷതയില്‍ ഒത്തുകൂടിക്കൊണ്ടാണ് ഏറെ നാളുകളായി പുകഞ്ഞുകത്തിക്കൊണ്ടിരുന്ന സ്പര്‍ധയ്ക്കും അകല്‍ച്ചയ്ക്കും വിരാമമിട്ടത്.....


No comments: