കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ ഒരു സാക്ഷിയുടെ മൊഴികൂടി എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് തിങ്കളാഴ്ച രേഖപ്പെടുത്തി. കോടതിയുടെ വാതിലുകള്‍ അടച്ചിട്ടശേഷം രഹസ്യമായിട്ടാണ് മൊഴി എടുത്തത്. അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റുമായി ബന്ധപ്പെട്ടുള്ള വ്യക്തിയാണ് ഇയാള്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സാക്ഷിയുടെ മൊഴി മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയത്.
ഈ വ്യക്തിയെ മുന്‍നിര്‍ത്തി കേസ് വഴി തിരിച്ചുവിടാന്‍ ഒരു മുന്‍ പോലീസ് എസ്.ഐ. നേരത്തെ ശ്രമം നടത്തിയിരുന്നു. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കുകയായിരുന്നു അതിന് പിന്നിലെ ശ്രമം. നേരത്തെ കേസ് അന്വേഷിച്ച സിബിഐ സംഘം ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പ്രതികളെ അന്ന് സംരക്ഷിച്ചുവെന്ന് ആരോപിക്കപ്പെട്ട അന്വേഷണസംഘം അത് ഗൗരവമായി എടുത്തില്ല.....
No comments:
Post a Comment