Tuesday, December 02, 2008

വരുന്നത് മുപ്പതുകള്‍ക്കു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെന്ന് യു.എന്‍.


ന്യൂയോര്‍ക്ക്: 1930-കളിലെ സാമ്പത്തികമാന്ദ്യത്തിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ആഗോള സമ്പദ്‌രംഗം ഇപ്പോള്‍ നേരിടുന്നതെന്ന് ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ട്.

വികസിതരാജ്യങ്ങളിലെ, പ്രത്യേകിച്ച് അമേരിക്കയിലെയും യൂറോപ്പിലെയും പ്രതിസന്ധിമൂലം ആഗോള സാമ്പത്തികമേഖല 2009ല്‍ 0.4 ശതമാനംകണ്ട് ചുരുങ്ങുമെന്നാണ് കരുതുന്നതെന്ന് യു.എന്‍. പറഞ്ഞു.

ദരിദ്രരാജ്യങ്ങളില്‍ സാമ്പത്തികപ്രതിസന്ധിയുണ്ടാക്കുന്ന തിരിച്ചടികളെക്കുറിച്ച് മറ്റു രാജ്യങ്ങള്‍ക്ക് അലംഭാവമാണുള്ളതെന്നും യു.എന്‍. റിപ്പോര്‍ട്ട് പറയുന്നു.

നിലവിലുള്ള പ്രതിസന്ധിമൂലം വികസിത സമ്പദ്‌വ്യവസ്ഥകള്‍ 1.5 ശതമാനംകണ്ട് ചുരുങ്ങും. എന്നാല്‍ വികസ്വരരാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയില്‍ 2.7 ശതമാനത്തോളം വികാസമുണ്ടാകുമെന്ന് യു.....


No comments: