Tuesday, December 02, 2008

ഹിജഡകളുടെ ജീവിതക്കാഴ്ചകള്‍ പകര്‍ന്ന് നഷ്ടവര്‍ണങ്ങള്‍


പനാജി:സമൂഹത്തില്‍ ബഹിഷ്‌കൃതരായി കഴിയേണ്ടിവരുന്ന ഹിജഡകളുടെ ജീവിതം പരാമര്‍ശിച്ച നഷ്ടവര്‍ണങ്ങള്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ശ്രദ്ധേയമായി. ആണും പെണ്ണും അല്ലാതായിപ്പോയതിന്റെ പേരില്‍ വീട്ടില്‍നിന്നും നാട്ടില്‍നിന്നും പുറത്താക്കപ്പെടുന്ന ഒരു ഹിജഡയുടെ അവഗണനയുടെ ലോകമാണ് സംവിധായകനായ പ്രശാന്ത് കാനത്തൂര്‍ വിഷയഗൗരവം പോകാതെ അവതരിപ്പിക്കുന്നത്. ഒരാള്‍ക്ക് സ്വത്വം നഷ്ടപ്പെടുന്ന അവസ്ഥ എത്ര തീവ്രമാണെന്ന് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം ബോധ്യപ്പെടുത്തുന്നു. കാര്‍ത്തി എന്ന് പേരുള്ള ഹിജഡയെ തേടി രണ്ടുപേര്‍ പോണ്ടിച്ചേരിയില്‍ എത്തുന്നതാണ് പ്രമേയം. അവരുടെ അന്വേഷണവഴികള്‍ക്കിടയില്‍ കാര്‍ത്തിയുടെ ജീവിതം അനാവരണം ചെയ്യപ്പെടുന്നു. മുഖ്യധാരാ സിനിമകള്‍ പ്രമേയമാക്കാന്‍ മടിക്കുന്ന സമൂഹത്തിലെ ഒരു ഗൗരവമായ വിഷയം കൈകാര്യം ചെയ്യുന്നു എന്നതുതന്നെ നഷ്ടവര്‍ണങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു.....


No comments: