പുണെ: ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും ഇന്ത്യന്‍ സുരക്ഷാസേനയും ചേര്‍ന്ന് നടത്തുന്ന ആദ്യത്തെ സൈനികാഭ്യാസം ഈ മാസം ബല്‍ഗാമില്‍ നടക്കും. 137 പേരുള്ള ചൈനീസ് സേന ഡിസംബര്‍ നാലിന് വൈകിട്ട് പുണെയില്‍ എത്തുമെന്ന് ഇന്ത്യന്‍ രക്ഷാസേനയുടെ ദക്ഷിണവിഭാഗം ഹെഡ്ക്വാര്‍ട്ടേഴ്‌സ് അറിയിച്ചു.
1962ലെ ഇന്‍ഡോ-ചൈന യുദ്ധശേഷം ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന ആദ്യ സംയുക്തപരിശീലനമാണിത്. നാലു ദശകങ്ങള്‍ക്കുശേഷം ഇരുരാജ്യങ്ങളുമായുള്ള സൗഹൃദം ഉറപ്പിക്കാനായി 2003ല്‍ ചൈനയുടെ കിഴക്കന്‍ സമുദ്രത്തില്‍ ഇന്ത്യന്‍ നാവികസേനയുമായി സൈനികാഭ്യാസം നടത്തിയിരുന്നു. 2004ല്‍ ഇന്ത്യന്‍സേന ചൈനയില്‍ യുദ്ധപരിശീലനം വീക്ഷിക്കാനെത്തിയപ്പോഴാണ് സംയുക്ത പരിശീലനത്തിനുള്ള തീരുമാനം ഉണ്ടായത്.....
No comments:
Post a Comment