Thursday, December 04, 2008

റിയാദില്‍ വടകര സ്വദേശികള്‍ മരിച്ചനിലയില്‍


(+01221520+)ജിദ്ദ: റിയാദിലെ സനാഇയ്യ ഏരിയയില്‍ വടകര സ്വദേശികളായ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. വടകര കോട്ടപ്പള്ളി സ്വദേശികളായ ആറാംകണ്ടി ബാലന്‍ (49), മലപ്പാടി ബാബു (30) എന്നിവരെയാണ് ഇവര്‍ നടത്തിയിരുന്ന അലക്കുകടയുടെ അകത്തെ റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഏതാനും ദിവസമായി കട അടഞ്ഞുകിടക്കുകയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണില്‍ വിളിച്ചുകൊണ്ടിരുന്നെങ്കിലും മറുപടി ഉണ്ടായിരുന്നില്ല. ഇടപാടുകാര്‍ പരാതിപ്പെട്ടതുപ്രകാരം സ്‌പോണ്‍സര്‍ എത്തി കട തുറന്നശേഷം ബാലന്റെ മൊബൈലിലേക്ക് വീണ്ടുമൊന്നു വിളിച്ചപ്പോള്‍ അകത്തെ റൂമില്‍ ഫോണ്‍ റിങ് ചെയ്യുന്നതായി കേട്ടു. റൂം തുറന്നപ്പോള്‍ ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.....


No comments: