അഭയ കേസ്: രണ്ടാം പ്രതിക്ക് ജാമ്യമില്ല
കൊച്ചി: കന്യാസ്ത്രീകള്‍ താമസിക്കുന്ന കോണ്‍വെന്റില്‍ രണ്ട് വൈദികരെ വെളുപ്പാന്‍കാലത്ത് കാണാനിടയായത് സംശയാസ്പദമായ സാഹചര്യം ഉയര്‍ത്തുന്നതായി ചീഫ് ജുഡീഷ്യല്‍ മജിസേ്ത്രട്ട് കോടതി അഭിപ്രായപ്പെട്ടു.
സിസ്റ്റര്‍ അഭയ കൊലക്കേസിലെ രണ്ടാംപ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിന്റെ ജാമ്യഹര്‍ജി തള്ളിക്കൊണ്ടാണ് മജിസേ്ത്രട്ട് പി.ഡി. സോമന്റെ ഉത്തരവ്.
കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ അഭയ, വെളുപ്പിന് നാലരയോടെ എഴുന്നേറ്റ് വെള്ളം കുടിക്കാന്‍ അടുക്കളയില്‍ എത്തിയിരുന്നതായി അന്വേഷണത്തില്‍നിന്ന് കണ്ടെത്തിയതായി സിബിഐ പറഞ്ഞു.
സാക്ഷിമൊഴിയും സാഹചര്യവും കേസ് ഡയറിയും പരിശോധിച്ചതില്‍നിന്ന് അഭയ കൊല്ലപ്പെട്ട സമയത്ത് മൂന്ന് പ്രതികളും കോണ്‍വെന്റില്‍ ഉണ്ടായിരുന്നതായി കാണാമെന്ന് മജിസേ്ത്രട്ട് ചൂണ്ടിക്കാട്ടി.....
No comments:
Post a Comment