(+01221507+)മുരുകന്‍േറതിന് സ്ഥലവും വീടും
തിരുവനന്തപുരം: മുംബൈയില്‍ ഭീകരപ്രവര്‍ത്തകരെ തുരത്താനുള്ള സൈനിക നടപടികള്‍ക്കിടയില്‍ ഭീകരരുടെ വെടിയേറ്റു മരിച്ച സന്ദീപ് ഉണ്ണികൃഷ്ണന്റെ കുടുംബത്തിന് 15 ലക്ഷം രൂപ സഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
മുംബൈയില്‍ ഭീകരരുടെ വെടിയുണ്ടയ്ക്കിരയായ തിരുവനന്തപുരം സ്വദേശികളായ മുരുകന്റെയും മകന്‍ അനീഷ് പ്രഭുവിന്റെയും കുടുംബത്തിന് അഞ്ചുസെന്റ് സ്ഥലവും വീടും അഞ്ചുലക്ഷം രൂപയും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
താജ് ഹോട്ടലില്‍ ഭീകരരുടെ തോക്കിനിരയായ ഹോട്ടല്‍ മാനേജര്‍ ആലുവ സ്വദേശി തോമസ് വര്‍ഗീസ്, ബാങ്ക് മാനേജരും പാലക്കാട് സ്വദേശിയുമായ ഗോപാലകൃഷ്ണന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് രണ്ടരലക്ഷം രൂപവീതം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.....
No comments:
Post a Comment