Thursday, December 04, 2008

കോട്ടയം ടീമുകള്‍ക്ക് ജയം


സംസ്ഥാന സീനിയര്‍ വോളി

നാദാപുരം: സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ കോട്ടയത്തിന് ജയം. രണ്ടു വിഭാഗങ്ങളിലും കാസര്‍കോടിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്. വനിതകള്‍ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കും (23-25, 25-13, 25-18, 25-15.) പുരുഷന്മാര്‍ ഏകപക്ഷീയമായ മൂന്നു സെറ്റുകള്‍ക്കുമാണ് (25-21, 25-17, 25-15.) കോട്ടയത്തിന് വിജയം സമ്മാനിച്ചത്.
വനിതകളുടെ മറ്റൊരു കളിയില്‍ വയനാടിനെ നേരിട്ട സെറ്റുകളില്‍ എറണാകുളം പരാജയപ്പെടുത്തി. സേ്കാര്‍ 26-24, 25-14, 25-21.
പുരുഷവിഭാഗത്തില്‍ കോഴിക്കോട് 25-18, 25-19, 25-19ന് ആലപ്പുഴയെ തകര്‍ത്തു. മലപ്പുറവും വയനാടും തമ്മിലുള്ളതായിരുന്നു പുരുഷന്മാരിലെ ഏറ്റവും വാശിയേറിയ പോരാട്ടം.....


No comments: