ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിനുശേഷമുള്ള രാജ്യത്തെ സുരക്ഷാസ്ഥിതിയെക്കുറിച്ച് പ്രതിരോധമന്ത്രി എ.കെ ആന്റണി മൂന്ന് സേനാ മേധാവികളുമായി ബുധനാഴ്ച ചര്‍ച്ച നടത്തി. വ്യോമാക്രമണത്തിനെതിരെ ജാഗ്രത പുലര്‍ത്താന്‍ പ്രതിരോധമന്ത്രി സേനാമേധാവികളോട് ആവശ്യപ്പെട്ടു.
തീവ്രവാദ ഭീഷണിക്കിടയില്‍ രാജ്യത്തെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് വിശദമായ പദ്ധതി യോഗത്തില്‍ തയ്യാറാക്കി. സുരക്ഷ സംബന്ധിച്ച മന്ത്രിസഭ ഉപസമിതിയുടെ യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്നതിന്റെ തുടര്‍ച്ചയായാണ് പ്രതിരോധ മന്ത്രി യോഗം വിളിച്ചത്. തീവ്രവാദത്തെ നേരിടാന്‍ വിവിധ മാര്‍ഗങ്ങളിലൂടെ ആഭ്യന്തര സുരക്ഷ മെച്ചപ്പെടുത്താനും കൂടുതല്‍ കര്‍ക്കശമായ നിയമനിര്‍മാണം നടത്താനും അന്വേഷണത്തിനായി ഫെഡറല്‍ ഏജന്‍സി രൂപവത്കരിക്കാനും തീരുമാനിച്ചതിന്റെ തുടര്‍ച്ചയായാണ് ഈ യോഗം.....
No comments:
Post a Comment