(+01221492+)ഓസ്‌ലോ: ക്ലസ്റ്റര്‍ ബോംബുകളുടെ ഉപയോഗം നിരോധിക്കുന്നതിനുള്ള അന്താരാഷ്ട്ര കരാര്‍ യാഥാര്‍ഥ്യമായി. നൂറു രാജ്യങ്ങള്‍ ഒപ്പുവെക്കുന്ന കരാറില്‍നിന്ന് പക്ഷേ, വന്‍ ശക്തികളും ഇന്ത്യയും പാകിസ്താനും മറ്റും വിട്ടുനില്‍ക്കുന്നത്.
ക്ലസ്റ്റര്‍ ബോംബുകള്‍ നിര്‍മിക്കുന്നതും കൈമാറുന്നതും പ്രയോഗിക്കുന്നതും ചെറുക്കുന്നതിനുള്ള കരാറിന് കഴിഞ്ഞ മെയ്മാസത്തില്‍ ഡബ്ലിനിലാണ് രൂപം നല്‍കിയത്. നോര്‍വേയിലെ ഓസ്‌ലോയിലാണ് ഇപ്പോള്‍ ഒപ്പുവെക്കല്‍ ചടങ്ങ് നടക്കുന്നത്. ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, ജപ്പാന്‍, കാനഡ എന്നിവയാണ് കരാറില്‍ ഒപ്പുവെക്കുന്ന പ്രമുഖ രാജ്യങ്ങള്‍. എന്നാല്‍, ഏറ്റവുമധികം ക്ലസ്റ്റര്‍ ബോംബുകളുണ്ടാക്കുന്ന അമേരിക്കയും റഷ്യയും ചൈനയും ഇസ്രായേലും കരാറില്‍ ഒപ്പുവെക്കുന്നില്ല.....
No comments:
Post a Comment