കൊച്ചി: രാജ്യത്തുനിന്നുള്ള കയര്‍ കയറ്റുമതി നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴ് മാസക്കാലത്ത് 1,11,446 ടണ്ണായി ഉയര്‍ന്നു. 2007 ഏപ്രില്‍- ഒക്ടോബര്‍ കാലയളവില്‍ ഇത് 1,06,567 ടണ്ണായിരുന്നു. 4.58 ശതമാനം വര്‍ധന. കയറ്റുമതിമൂല്യം 341.06 കോടി രൂപയില്‍ നിന്ന് 363.02 കോടി രൂപയായി. 6.44 ശതമാനം വര്‍ധന.
വലിയ കയറിന്റെ കയറ്റുമതി, മൂല്യാടിസ്ഥാനത്തില്‍ 391 ശതമാനം ഉയര്‍ന്നു. റബ്ബറൈസ്ഡ് കയര്‍, ചകിരിച്ചോറ്, ചവിട്ടി, കയര്‍ ഭൂവസ്ത്രം എന്നിവയുടെയും കയറ്റുമതി ഉയര്‍ന്നിട്ടുണ്ട്. അതേസമയം, മെത്തകള്‍ക്ക് ആവശ്യമായ കയര്‍, കാര്‍പെറ്റ്, കയര്‍ ഫൈബര്‍, ചെറിയ കയര്‍, പരവതാനി എന്നിവയുടെ കയറ്റുമതി കുറഞ്ഞു.
2008 ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ കയര്‍ ഉത്പന്നങ്ങളുടെ മൊത്തം കയറ്റുമതി വര്‍ധിച്ചെങ്കിലും ഒക്ടോബറില്‍ ഇത് നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്.....
No comments:
Post a Comment