Thursday, December 04, 2008

ഷോപ്പിങ് ഫെസ്റ്റിവല്‍: ഉപഭോക്തള്‍ ശ്രദ്ധിക്കണമെന്ന് ഡയറക്ടര്‍


തിരുവനന്തപുരം: ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലില്‍ രജിസ്റ്റര്‍ ചെയ്ത വ്യാപാരസ്ഥാപനങ്ങളില്‍നിന്നുമാത്രം ഷോപ്പിങ് നടത്തുവാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.എന്‍. സതീഷ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഫെസ്റ്റിവലില്‍ അംഗങ്ങളാണെന്ന് പ്രചരിപ്പിച്ച് വില്പന വര്‍ധിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമങ്ങളില്‍ ആകൃഷ്ടരായി വഞ്ചിതരാവരുത്. ഏഴ് കോടിയില്‍പ്പരം രൂപയുടെ സ്വര്‍ണസമ്മാനങ്ങള്‍ നല്‍കുന്ന വ്യാപാരോത്സവത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍നിന്നുമാത്രം ഷോപ്പിങ് നടത്താന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്ന് ഡയറക്ടര്‍ പറഞ്ഞു.

ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളേതെന്ന് വെബ്‌സൈറ്റിന്റെ ഹോംപേജില്‍ വിശദാംശം ലഭ്യമാക്കിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും അംഗത്വസര്‍ട്ടിഫിക്കറ്റ് ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണം.....


No comments: