കോഴിക്കോട്: ഈ വര്‍ഷത്തെ 'മാതൃഭൂമി' സാഹിത്യപുരസ്‌കാരത്തിന് മഹാകവി അക്കിത്തം അര്‍ഹനായി. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് മലയാളത്തിലെ ഏറ്റവും വലിയ ഈ സാഹിത്യപുരസ്‌കാരം.
ഡോ. പുനത്തില്‍കുഞ്ഞബ്ദുള്ള അധ്യക്ഷനും സേതു, സച്ചിദാനന്ദന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി., മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.
കാരുണ്യത്തിന്റെ ഉറവയും മനസ്സിനെയും പ്രകൃതിയെയും കൂട്ടിയിണക്കുന്ന ഉജ്ജ്വലമായ ഭാഷാപ്രവാഹവുമാണ് അക്കിത്തത്തിന്റെ കവിതകള്‍ എന്ന് വിധിനിര്‍ണയസമിതി വിലയിരുത്തി.
അക്കിത്തത്തിന്റെ കവിതയിലെ മാനവികജാഗ്രതയ്ക്കുള്ള ജനകീയ അംഗീകാരമായിട്ടാണ് മാതൃഭൂമി സാഹിത്യ പുരസ്‌കാരം അദ്ദേഹത്തിന് സമര്‍പ്പിക്കുന്നത്.....
No comments:
Post a Comment