(+01221484+)ന്യൂഡല്‍ഹി: മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയും ആസൂത്രണവും നടന്നത് പാകിസ്താനിലാണെന്ന് വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച ബാധ്യതയില്‍ നിന്ന് പാകിസ്താന് ഒഴിഞ്ഞുമാറാനാവില്ല.
രാജ്യത്തെ സംരക്ഷിക്കാനുള്ള ബാധ്യത ഞങ്ങള്‍ക്കുമുണ്ട് അതിനാല്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കാന്‍ പോകുകയാണെന്നും മറ്റ് കാര്യങ്ങള്‍ പാക് പ്രതികരണത്തിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസുമായി ചര്‍ച്ച നടത്തിയ ശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രണബ് മുഖര്‍ജി.
തുടര്‍ന്ന് സംസാരിച്ച കോണ്ടലീസാ റൈസ് ഇന്ത്യയ്ക്ക് മുഴുവന്‍ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു.....
No comments:
Post a Comment