Tuesday, December 02, 2008

തായ്‌ലന്‍ഡ് ഭരണകക്ഷിയെ കോടതി നിരോധിച്ചു


ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ഭരണകക്ഷിയെ നിരോധിച്ച കോടതി പ്രധാനമന്ത്രി സോംചായ് വോങ്‌സവത്തിനെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് വിലക്കി. പ്രധാനമന്ത്രിയോട് ഉടന്‍ അധികാരമൊഴിയാനും കോടതി ആവശ്യപ്പെട്ടു. സോംചായെ അഞ്ചു വര്‍ഷത്തേക്കാണ് കോടതി വിലക്കിയത്.

സോംചായിയുടെ പീപ്പിള്‍സ് പവര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പുകൃത്രിമം നടത്തി എന്ന കേസില്‍ വിധിപറയുകയായിരുന്നു കോടതി.

കോടതി ഇത്തരവ് താന്‍ അനുസരിക്കുമെന്നും ഉടന്‍ സ്ഥാനമൊഴിയുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതോടെ രണ്ടാഴ്ചയായി തായ്‌ലന്‍ഡിലെ പ്രതിപക്ഷ കക്ഷികള്‍ നടത്തിവന്നിരുന്ന പ്രക്ഷോഭങ്ങള്‍ അവസാനിക്കുമെന്നാണ് കരുതുന്നത്.

പ്രക്ഷോഭകാരികളായ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡമോക്രസി (പാഡ്) നടത്തുന്ന വിമാനത്താവള ഉപരോധത്തെത്തുടര്‍ന്ന് രാജ്യത്തില്‍ നിന്ന് പുറത്തേക്കുള്ള എല്ലാ വിമാന സര്‍വീസുകലും നിലച്ചതോടെ ആയിരക്കണക്കിന് സഞ്ചാരികള്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.....


No comments: