Tuesday, December 02, 2008

മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം


(+01221404+)തിരുവനന്തപുരം: മുംബൈയില്‍ ഭീകരരോട് പോരാടി വീരമൃത്യു വരിച്ച് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ കുടുംബത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അവഹേളിച്ചുവെന്നാരോപിച്ച് വ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസും ബി.ജെ.പിയും അച്യുതാനന്ദനെതിരെ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ പരസ്യ വിചാരണ നടത്തി അദ്ദേഹത്തിന്റെ ചിത്രം നായയുടെ കഴുത്തില്‍ കെട്ടിത്തൂക്കി. കൊച്ചു എന്നു പേരുള്ള നായയുമായി കൊച്ചു, അച്ചു എന്ന മുദ്രാവാക്യവുമായാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. അച്യുതാനന്ദന്‍ തന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.....


No comments: