വിചാരണ പാകിസ്താനിലാകാം-സര്‍ദാരി
ഇസ്‌ലാമാബാദ്: ലഷ്‌കര്‍ ഇ തൊയ്ബ തലവന്‍ ഹാഫിസ് മുഹമ്മദ് സയീദുള്‍പ്പെടെ ഇരുപത് ഭീകരരെ വിട്ടുതരണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരി തള്ളി. മുംബൈ ആക്രമണത്തിനിടെ പിടിയിലായ ഭീകരന്‍ പാകിസ്താനിയാണെന്ന ഇന്ത്യയുടെ വാദം സംശയാസ്പദമാണെന്നും സര്‍ദാരി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
മുംബൈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം പാകിസ്താനു നല്‍കിയ നയതന്ത്ര രേഖയിലാണ് ഇരുപത് ഭീകരരെ വിട്ടുതരാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇവരെ വിട്ടുകൊടുക്കാനാവില്ലെന്നും ഇവര്‍ക്കെതിരെ തെളിവുകളുണ്ടെങ്കില്‍ പാകിസ്താനില്‍ തന്നെ വിചാരണ ചെയ്യാമെന്നുമാണ് സര്‍ദാരി അഭിമുഖത്തില്‍ പറഞ്ഞത്.....
No comments:
Post a Comment