Thursday, December 04, 2008

കേരളത്തിലെ വിനോദസഞ്ചാര മേഖലയില്‍ ആശങ്ക


കോട്ടയം: ആഗോള സാമ്പത്തിക മാന്ദ്യവും മുംബൈ ഭീകരാക്രമണവും കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിലും ആശങ്ക പരത്തുന്നു. ടൂറിസം വരുമാനത്തില്‍ 20 മുതല്‍ 25 ശതമാനം വരെ കുറവുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ സാമ്പത്തിക വര്‍ഷം മാത്രം 1000 കോടി രൂപയുടെ വരുമാന നഷ്ടം ഈ രംഗത്ത് ഉണ്ടാകും. കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനം 11,600 കോടി രൂപയായിരുന്നു.

അമേരിക്ക, ബ്രിട്ടണ്‍, യൂറോപ്യന്‍ രാജ്യങ്ങള്‍, ഇന്ത്യയിലെ മുംബൈ, ഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളെ സന്ദര്‍ശിക്കരുതാത്ത സ്ഥലങ്ങളുടെ പട്ടികയില്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്നും വിദേശ സഞ്ചാരികളെ അറിയിച്ചിട്ടുണ്ട്. ഇത് ഇന്ത്യയിലേക്കുള്ള വിദേശികളുടെ വരവിനെ കാര്യമായി ബാധിക്കും.....


No comments: