Tuesday, December 02, 2008

അസമില്‍ ട്രയിനില്‍ സ്‌ഫോടനം; മൂന്നു മരണം


ഗുവഹാട്ടി: അസമില്‍ യാത്രാ തീവണ്ടിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിക്കുകയും അറുപതോളമാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. മധ്യ അസമിലെ ലുംഡിങില്‍ നിന്ന് കിഴക്കന്‍ പ്രദേശമായ ടിന്‍സുക്കിയയിലേക്ക് പോയ ട്രയിനിലാണ് സ്‌ഫോടനമുണ്ടായത്.

ഒരാള്‍ സംഭവ സ്ഥലത്തും മറ്റു രണ്ടുപേര്‍ ആസ്പത്രിയുലുമാണ് മരിച്ചത്. പരിക്കുപറ്റിയവരില്‍ നിരവധി സ്ത്രീകളും കുട്ടികളുമുണ്ട്. അപകടമുണ്ടായപ്പോള്‍ ട്രയിന്‍ ദിഫു സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. തീവണ്ടിയുടെ മൂന്നാമത്തെ ബോഗിയിലാണ് സ്‌ഫോടനമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലങ്കിലും സ്വതന്ത്ര ഭരണത്തിന് വേണ്ടി വാദിക്കുന്ന കര്‍ബി ലോങ്‌റി നാഷണല്‍ ഫ്രണ്ടാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.....


No comments: