Tuesday, December 02, 2008

വി.എസ്സിന്റെ പരാമര്‍ശം വിവാദമാകുന്നു


(+01221368+)തിരുവനന്തപുരം: ഭീകരര്‍ക്കെതിരെ പോരാടി വീരമൃത്യു വരിച്ച സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ വീട്ടില്‍ പോയപ്പോഴുണ്ടായ സംഭവത്തെക്കുറിച്ച് ശക്തമായ ഭാഷയില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രതികരിച്ചത് വിവാദമാകുന്നു. 'ടൈംസ് നൗ' എന്ന ചാനലിന് ബാംഗ്ലൂരില്‍ നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്:

''കര്‍ണാടക മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും ഒന്നിച്ച് പോകാമെന്ന് നേരത്തേ കരാറുണ്ടാക്കിയിരുന്നോ? വീരമൃത്യു വരിച്ച സന്ദീപിന്റെ വീട് അല്ലായിരുന്നുവെങ്കില്‍ ഒരു പട്ടിപോലും അവിടെ പോകില്ലായിരുന്നു. ഒരു പട്ടാളക്കാരന്റെ അച്ഛന്‍ കാണിക്കേണ്ട മര്യാദ സന്ദീപിന്റെ പിതാവ് കാണിച്ചില്ല''-വി.എസ്. പറഞ്ഞു.

കേരള രാഷ്ട്രീയനേതാക്കള്‍ ആരും തന്നെ സന്ദര്‍ശിക്കേണ്ടെന്ന് നേരത്തേ താന്‍ പറഞ്ഞിരുന്നതായി 'ടൈംസ് നൗ'വിനോട് സന്ദീപിന്റെ അച്ഛന്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.....


No comments: