Tuesday, December 02, 2008

ഹില്ലരി ഒബാമയുടെ വിദേശകാര്യ സെക്രട്ടറി


പ്രതിരോധം ഗേറ്റ്‌സിനു തന്നെ
ഷിക്കാഗോ: അമേരിക്കയുടെ അടുത്ത വിദേശകാര്യ സെക്രട്ടറിയായി ന്യൂയോര്‍ക്ക് സെനറ്റര്‍ ഹില്ലരി ക്ലിന്റനെ നിയുക്ത പ്രസിഡന്റ് ബരാക്ക് ഒബാമ തിങ്കളാഴ്ച നിര്‍ദേശിച്ചു. നിലവിലെ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ് ഒബാമ ഭരണകൂടത്തിലും അതേ പദവിയില്‍ തുടരാന്‍ സമ്മതിച്ചതായി ഒബാമ പറഞ്ഞു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യു.എസ്. പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായി ഒബാമയ്‌ക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടയാളാണ് മുന്‍ പ്രസിഡന്റ് ബില്‍ക്ലിന്റന്റെ ഭാര്യ കൂടിയായ ഹില്ലരി.

അസാധാരണ പ്രാഗല്ഭ്യവും ആര്‍ജവവും ഹില്ലരിക്കുണ്ടെന്ന് വിദേശകാര്യ സെക്രട്ടറിയായി അവരുടെ പേരു പ്രഖ്യാപിച്ചുകൊണ്ട് ഒബാമ പറഞ്ഞു. ഒട്ടേറെ ലോകനേതാക്കളെ പരിചയമുള്ള ഹില്ലരിയില്‍ തനിക്കു പൂര്‍ണവിശ്വാസമുണ്ടെന്നും ഒബാമ പറഞ്ഞു.....


No comments: